യു എ ഇ ഈദ് അൽ എത്തിഹാദ് 2024: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അവധി പ്രഖ്യാപിച്ചു. 2024 നവംബർ 23-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായിയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് 2024 ഡിസംബർ 2, തിങ്കളാഴ്ച, ഡിസംബർ 3, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ അവധിയായിരിക്കും. നഴ്‌സറികൾ, യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കും ഈ അവധി ബാധകമാണ്.

അവധിയ്ക്ക് ശേഷം സ്വകാര്യ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 4, ബുധനാഴ്ച മുതൽ അധ്യയനം പുനരാരംഭിക്കുന്നതാണ്.