പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1st January announced as official holiday for Dubai government departments#WamNews https://t.co/XvQWt0rZvU pic.twitter.com/5M9ZDJf9hI
— WAM English (@WAMNEWS_ENG) December 27, 2024
ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പാണ് ഈ അറിയിപ്പ് നൽകിയത്. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുള്ള അല്ലെങ്കിൽ പൊതുജനങ്ങളെ സേവിക്കുന്നതോ പൊതു സേവന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ ജോലികൾ ഉള്ള സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവയെ ഈ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അവധിയ്ക്ക് ശേഷം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.