ദുബായ്: പുതുവത്സര വേളയിൽ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

UAE

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഡിസംബർ 23-നാണ് ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025-നെ വരവേൽക്കുന്നതിനായി ദുബായിലെ 36 ഇടങ്ങളിലായി നാല്പത്തഞ്ചിലധികം അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്.

ഇതിൽ ദുബായ് നഗരത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും, വാണിജ്യമേഖലകളും, ഹോട്ടലുകളും ഉൾപ്പെടുന്നു.

പുതുവത്സര വേളയിൽ ദുബായിലെ താഴെ പറയുന്ന ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്:

  • Burj Khalifa
  • Dubai Frame
  • Expo City
  • Jumeirah Beach Hotel (Jumeirah Group)
  • Dubai Design District
  • Dubai Festival City
  • Blue Water (The Beach JBR)
  • Al Seef
  • Global Village
  • Dubai Parks and Resorts
  • Hatta
  • J1 Beach — La Mer
  • Bab Al Shams Desert Resort
  • Al Marmoom Oasis
  • Atlantis The Royal Hotel
  • Arabian Ranches Golf Club
  • Nshama Town Square
  • Top Golf Dubai
  • Le Royal Meridien Beach Resort & Spa
  • Sofitel Dubai The Palm
  • Park Hyatt Dubai
  • One & Only Royal Mirage
  • One & Only The Palm
  • Four Seasons Resort — Jumeirah Beach
  • Five Palm Jumeirah
  • Bulgari Resort & Residences
  • Address Montgomerie Dubai
  • JA Beach Hotel — Jebel Ali
  • Palazzo Versace
  • Terra Solis
  • Blue Oasis Resort
  • Nikki Beach Resort & Spa
  • Jumeirah Golf Estates
  • Emirates Golf Club
  • Voco Monaco Hotel — World Islands
  • Saif — Dubai Festival City

ഈ ഇടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായും SIRA കൂട്ടിച്ചേർത്തു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയിട്ടുള്ള താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് SIRA ആവശ്യപ്പെട്ടിട്ടുണ്ട്:

  • പ്രവേശനം വിലക്കിയിട്ടുള്ള മേഖലകളിലേക്ക് ഒരു കാരണവശാലും പ്രവേശിക്കരുത്.
  • കരിമരുന്ന് പ്രദർശനം നടക്കുന്ന ഇടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
  • അധികൃതർ നൽകുന്ന മുഴുവൻ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.

കരിമരുന്ന് പ്രദർശനങ്ങൾക്ക് മുൻപും, അവ നടക്കുന്ന സമയങ്ങളിലും, അവയ്ക്ക് ശേഷവും പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.