ദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
2024 ഏപ്രിൽ 16-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിരുന്നു.
ദുബായിൽ മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ചയും റിമോട്ട് വർക്കിങ്ങ് തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനപ്രകാരം, പൊതുമേഖലയിലെ ജീവനക്കാർ ഏപ്രിൽ 17-ന് വർക്ക് ഫ്രം ഹോം രീതി അവലംബിക്കുന്നതാണ്.
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഏപ്രിൽ 17-ന് വിദൂര അധ്യയനം തുടരുന്നതാണ്.
Cover Image: Dubai Media Office.