ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

featured GCC News

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2024 ജൂൺ 12-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ അദ്ഹ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്:

  • ക്രീക്ക് പാർക്ക്.
  • അൽ മംസാർ പാർക്ക്
  • സബീൽ പാർക്ക്.
  • അൽ സഫ പാർക്ക്.
  • മുഷ്‌രിഫ് നാഷണൽ പാർക്ക്.

ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:

  • റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ, തടാക പാർക്കുകൾ – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ.
  • മുഷ്‌രിഫ് നാഷണൽ പാർക്കിലെ മൗണ്ടൈൻ ബൈക്ക് ട്രെയിൽ, ഹൈക്കിങ് ട്രെയിൽ എന്നിവ – രാവിലെ 6 മുതൽ വൈകീട്ട് 7 മണിവരെ.
  • ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ.
  • ചിൽഡ്രൻസ് സിറ്റി – രാവിലെ 9 മുതൽ രാത്രി 8 വരെ (ഞായർ മുതൽ വ്യാഴം വരെ). വെള്ളി, ശനി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
  • ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
  • കേവ് ഓഫ് മിറാക്കിൾസ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.