ജബൽ അലി ബീച്ച് വികസന പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി. 2024 ജൂലൈ 7-നാണ് ജബൽ അലി ബീച്ച് ഡവലപ്മെന്റ് പ്ലാൻ അംഗീകരിച്ചത്.
ജബൽ അലി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായി ഒരു ഓപ്പൺ ബീച്ച് വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എമിറേറ്റിലെ പൊതു ബീച്ചുകളുടെ വിസ്തൃതി നാനൂറ് ശതമാനം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ദുബായ് 2040 മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണിത്.
ഏതാണ്ട് 6.6 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആകെ വിസ്തൃതി 330 ഹെക്ടറാണ്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക ആവസവസ്ഥയുടെയും, വന്യജീവികളുടെയും സംരക്ഷണം എന്നിവയ്ക്ക് ഏറെ ഊന്നൽ നൽകിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Cover Image: Dubai Media Office.