ജൂലൈ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 638.8 മില്യൺ ദിർഹം രേഖപ്പെടുത്തി

featured GCC News

2025 ജൂലൈ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 638.8 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 4.734 ബില്യൺ യു എ ഇ ദിർഹത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.86 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.