2025 ഓഗസ്റ്റ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 646.23 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Duty Free
— Dubai Media Office (@DXBMediaOffice) September 1, 2025
Record August Sales
AED 646.23 million
11.8% ⬆️ YoY
AED 20.8 million Daily Average Sales pic.twitter.com/JtYvW882IK
ഓഗസ്റ്റ് മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്. 2018 ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയ 588.13 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട റെക്കോർഡാണ് ഈ വർഷം ഓഗസ്റ്റിൽ ദുബായ് ഡ്യൂട്ടി ഫ്രീ മറികടന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിൽപ്പനയുടെ കണക്കുകളെ അപേക്ഷിച്ച് 15 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റ് മാസത്തിലെ ദുബായ് ഡ്യൂട്ടി ഫ്രീ പ്രതിദിന ശരാശരി വിൽപ്പന 20.8 മില്യൺ ദിർഹം രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

