സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 671.7 മില്യൺ ദിർഹം രേഖപ്പെടുത്തി

featured GCC News

2025 സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 671.7 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ മാസത്തിലെ വില്പനയുടെ കണക്കുകൾ പ്രകാരം ഇത് റെക്കോർഡാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ വിൽപ്പനയുടെ കണക്കുകളെ അപേക്ഷിച്ച് 11.8 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.