2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 922 മില്യൺ ദിർഹം രേഖപ്പെടുത്തി

featured GCC News

2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 922.77 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025-ലെ ആകെ വാർഷിക വിൽപ്പന 8.6 ബില്യൺ ദിർഹം രേഖപ്പെടുത്തിയതായും ദുബായ് ഡ്യൂട്ടി ഫ്രീ അറിയിച്ചിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025-ൽ നടന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

2024-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ വിൽപ്പനയിൽ 9.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.