ദുബായ്: നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കും

featured GCC News

നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/DXBMediaOffice/status/1691712357007859898

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2023 ഒക്ടോബർ 16 മുതൽ 20 വരെയാണ് ജിടെക്സ് ഗ്ലോബൽ 2023 സംഘടിപ്പിക്കുന്നത്. ജിടെക്സ് ഗ്ലോബൽ 2023-ൽ നൂറ്റിഎഴുപത് രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിൽ പരം കമ്പനികൾ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പ് എന്നിവയുമായി ബന്ധപ്പെട്ട് എട്ട് പ്രത്യേക പരിപാടികൾ നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനത്തിൽ സാങ്കേതികമേഖലയിലെ ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും നൂതനമായ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്നതാണ്.

Cover Image: Dubai Media Office.