ദുബായ്: COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി വാട്സാപ്പ് സംവിധാനമൊരുക്കി DHA

featured UAE

തങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. DHA-യുടെ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി ഈ വാട്സാപ്പ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ വാക്സിൻ ബുക്കിംഗ് എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ സൗജന്യ സേവനം, മഹാമാരിയുടെ ആദ്യ നാളുകളിൽ പൊതുസമൂഹത്തിന് രോഗസംബന്ധമായ കൃത്യമായ വിവരങ്ങൾ നൽകുന്നതിനായാണ് DHA ഉപയോഗിച്ചിരുന്നത്.

COVID-19 വാക്സിൻ ബുക്ക് ചെയ്യുന്നതിനായി DHA-യുടെ വാട്സാപ്പ് സംവിധാനം താഴെ പറയുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്:

  • 800 342 എന്ന നമ്പർ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
  • തുടർന്ന് വാട്സാപ്പ് ഉപയോഗിച്ച് കൊണ്ട് ഈ നമ്പറിലേക്ക് ‘Hi’ എന്ന സന്ദേശം അയക്കുക.
  • തുടർന്ന് വാട്സാപ്പ് ചാറ്റിൽ ഉപഭോക്താവ് നൽകുന്ന സന്ദേശങ്ങളിലൂടെ ഈ സേവനം ഉപയോഗിക്കുന്നതിനുള്ള ഭാഷ, തിരഞ്ഞെടുക്കാവുന്നതാണ്.
  • ഇതിന് ശേഷം ‘Book COVID-19 Vaccine Appointment’ എന്ന സംവിധാനം തിരഞ്ഞെടുക്കാവുന്നതാണ്.
  • വാക്സിൻ ബുക്ക് ചെയ്യുന്നതിന് വ്യക്തികളുടെ മെഡിക്കൽ റെക്കോർഡ് നമ്പർ (MRN) നിർബന്ധമാണ്. ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ ശേഷം, ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിലൂടെ വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്.
  • ഈ സംവിധാനത്തിലൂടെ ഉപഭോക്താവിന് സൗകര്യപ്രദമായ വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
  • ബുക്കിംഗ് സ്ഥിരീകരിച്ചാൽ വാക്സിനേഷൻ കേന്ദ്രത്തിന്റെ പേര്, തീയതി, സമയം എന്നിവ ഉൾക്കൊള്ളുന്ന സന്ദേശം ലഭിക്കുന്നതാണ്.