ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് 2024 നവംബർ 28, വ്യാഴാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്.
The 8th edition of the #Dubai International Baja is set to take place from 28 November to 1 December. The upcoming edition of the iconic motorsport event celebrates a 45-year legacy, tracing back to its inception as the Dubai Rally in 1979.https://t.co/tlzKgd1nX1 pic.twitter.com/d4cOsjaQlG
— Dubai Media Office (@DXBMediaOffice) November 11, 2024
യു എ ഇയിലെയും, മേഖലയിലെത്തന്നെയും ഏറ്റവും പഴക്കമേറിയ മോട്ടോർസ്പോർട് മത്സരമാണ് ദുബായ് ഇന്റർനാഷണൽ ബാജ. ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പ് 2024 നവംബർ 28 മുതൽ ഡിസംബർ 1 വരെ നീണ്ട് നിൽക്കും.
വേൾഡ് കപ്പ് റാലി മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാന ഡ്രൈവർമാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്. എമിറേറ്റ്സ് മോട്ടോർസ്പോർട് ഓർഗനൈസേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായാണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്.
ഇത്തവണ ഇതാദ്യമായി ഹത്തയിൽ വെച്ച് ഒരു പ്രത്യേക ടൂർണമെന്റ് അവതരണ പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. നവംബർ 29-നാണ് ഈ പരിപാടി ഒരുക്കുന്നത്. ഹത്തയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Cover Image: Dubai Media Office.