ദുബായ്: സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു

featured GCC News

സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി ദുബായ് ഭരണാധികാരി ഒരു പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ‘പ്രൊആക്റ്റീവ് ഗവണ്മെന്റ് പെർഫോമൻസ് സിസ്റ്റം’ എന്ന സംവിധാനത്തിന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, സർക്കാർ സേവനങ്ങളുടെ വേഗം കൂട്ടുന്നതിനും, ‘വി ദി യു എ ഇ 2031’ വിഷന്റെ ഭാഗമായുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡാറ്റ അനലിറ്റിക്‌സ്, പ്രെഡിക്ടീവ് സാങ്കേതികവിദ്യകൾ, ഇൻ-ഡെപ്ത് അനാലിസിസ് തുടങ്ങിയവ ഉപയോഗിക്കുന്ന ഈ സംവിധാനം കൂടുതൽ മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, തന്ത്രപ്രധാനമായ കർമ്മപദ്ധതികൾ തയ്യാറാക്കുന്നതിനും, ഭാവിയിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നതിനും ദുബായ് സർക്കാരിനെ സഹായിക്കുന്നതാണ്.