ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജൂൺ 27-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.
أعلنت #هيئة_الطرق_و_المواصلات عن مواعيد العمل في جميع خدماتها خلال عطلة العام الهجري الجديد 1447. وتشمل ساعات العمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزودي الخدمة (الفحص الفني للمركبات).… pic.twitter.com/AAjzuWVCrd
— RTA (@rta_dubai) June 25, 2025
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ജൂൺ 27-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായാണ് RTA അറിയിച്ചിരിക്കുന്നത്.
ബഹുനില പാർക്കിംഗ് സംവിധാനങ്ങളിൽ ഈ സൗജന്യ പാർക്കിംഗ് സേവനം ലഭ്യമാക്കിയിട്ടില്ല എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് ശേഷം 2025 ജൂൺ 28, ശനിയാഴ്ച്ച മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നത് പുനരാരംഭിക്കുമെന്നും RTA അറിയിച്ചു.

