ദുബായ്: ജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി RTA

featured GCC News

ജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 26-നാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.

ഈ മെട്രോ സ്റ്റേഷന് പേര് നൽകുന്നതിനുള്ള അവകാശം അടുത്ത പത്ത് വർഷത്തേക്ക് നാഷണൽ പെയിന്റ്സിന് നൽകിയതായി RTA വ്യക്തമാക്കി.

Source: Dubai RTA.

വരും ദിനങ്ങളിൽ നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.