ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കും

featured GCC News

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2022 ഒക്ടോബർ 10 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഒക്ടോബർ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസണാണ് ഒക്ടോബർ 10 മുതൽ ആരംഭിക്കുന്നത്. പുതിയ സീസണിൽ എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അത്യന്തം ആകർഷകമായ അനുഭവങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

Source: Dubai Miracle Garden.

72000 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ഈ പൂന്തോട്ടത്തിൽ ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകർക്കായി ഒരുങ്ങുന്നത്. ടിക്കറ്റുകൾ https://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭ്യമാണ്.

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് (റൂട്ട് 105) ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്.