യു എ ഇയുടെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 17-നാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സുരക്ഷാ അറിയിപ്പ് നൽകിയത്.
#DubaiMunicipality shares preventive guidelines to help you navigate weather changes and reduce their impact… Following them ensures safety for everyone! pic.twitter.com/qs5JGvyEnw
— بلدية دبي | Dubai Municipality (@DMunicipality) December 17, 2025
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 21, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ദുബായിലെ നിവാസികൾ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
- വീടുകളിലെയും, കെട്ടിടങ്ങളിലെയും ഇലക്ട്രിക്കൽ കണക്ഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- വീടുകളിലെയും, കെട്ടിടങ്ങളിലെയും മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള ഡ്രെയിനുകൾ വൃത്തിയാക്കി വെക്കേണ്ടതാണ്.
- മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മഴവെള്ള ഡ്രെയിനുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
- ഇതിനായി മലിനജല പൈപ്പുകൾ തുറന്നിടരുത്.
- വീടുകളിലെയും, കെട്ടിടങ്ങളിലെയും ഔട്ഡോർ ഫർണിച്ചറുകൾ പറന്ന് പോകാതെ സുരക്ഷിതമാക്കേണ്ടതാണ്.
- ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവിടങ്ങളിൽ നിന്ന് പറന്ന് പോകാൻ സാധ്യതയുള്ള ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ മാറ്റി സുരക്ഷിതമാക്കി വെക്കേണ്ടതാണ്.
- മരങ്ങൾ, അടയാള ബോർഡുകൾ, താത്കാലിക വേലികൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവക്ക് അരികിലൂടെ നടക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. കെട്ടികിടക്കുന്ന വെള്ളത്തിലൂടെ നടക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- വെള്ളക്കെട്ട്, പൊട്ടിവീണിട്ടുള്ള മരങ്ങൾ മുതലായ വിവരങ്ങൾ 800900 എന്ന നമ്പറിൽ വാട്സാപ്പിലൂടെയോ, ഫോൺ വിളിച്ചോ അധികൃതരെ അറിയിക്കാവുന്നതാണ്.

