COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചു

UAE

എമിറേറ്റിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ദുബായ് പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങളും പോലീസ് അറിയിച്ചിട്ടുണ്ട്.

ജനുവരി 31-ന് വൈകീട്ടാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് ദുബായ് പോലീസുമായി പങ്ക് വെക്കാവുന്നതാണ്.

  • 901 എന്ന സൗജന്യ ഹോട്ട് ലൈൻ നമ്പറിലൂടെ.
  • ഇതിനായി ദുബായ് പോലീസിന്റെ സ്‍മാർട്ട് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ള ‘ഐ ഓഫ് ദി പോലീസ്’ (Eye of the Police) സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയിട്ടുള്ളത്. നിയമലംഘനനങ്ങൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.