എമിറേറ്റിലെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Traffic Management Plan for New Year’s Eve 2026 Celebrations in and around the Burj Khalifa district.#MyDubaiNewYear pic.twitter.com/n7LbyGQbVX
— Dubai Media Office (@DXBMediaOffice) December 26, 2025
ബുർജ് ഖലീഫ ഡിസ്ട്രിക്റ്റിലെ 2026 പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് മാനേജ്‌മന്റ് പ്ലാൻ പങ്ക് വെച്ച് കൊണ്ടാണ് RTA ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഡൌൺടൌൺ ദുബായിലെ വിവിധ മേഖലകളിൽ ഘട്ടം ഘട്ടമായുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡുകളിൽ ഗതാഗത തടസം ഒഴിവാക്കുന്നതിനായാണ് വിവിധ റോഡുകളിൽ RTA-യുടെ മേൽനോട്ടത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന മേഖലകളിൽ ഘട്ടം ഘട്ടമായി ഗതാഗതം നിയന്ത്രിക്കുന്നതാണ്:
- ഡിസംബർ 31-ന് വൈകീട്ട് 4 മണി മുതൽ അൽ അസയേൽ സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും.
- ബുർജ് ഖലീഫ / ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകീട്ട് 5 മണിക്ക് അടയ്‌ക്കുന്നതാണ്.
- രാത്രി 8 മണിമുതൽ അൽ സുകൂക് സ്ട്രീറ്റിൽ നിയന്ത്രണം ഏർപ്പെടുത്തും.
- രാത്രി 9 മണിമുതൽ അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡിൽ നിയന്ത്രണം ഏർപ്പെടുത്തും.
- രാത്രി 11 മണിമുതൽ ഷെയ്ഖ് സായിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Cover Image: Dubai Media Office.

