PCR പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഈ തീരുമാനത്തിന് മുൻപ് PCR ടെസ്റ്റിംഗിനായി 370 ദിർഹമാണ് ഈടാക്കിയിരുന്നത്.
സെപ്റ്റംബർ 13, ഞായറാഴ്ച്ച വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ കൊറോണ വൈറസ് പരിശോധനകൾ ലഭ്യമാക്കുന്നതിനായാണ് ഈ തീരുമാനം.
COVID-19 ടെസ്റ്റിംഗ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിലൂടെ രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ഈ തീരുമാനത്തിലൂടെ DHA ലക്ഷ്യമിടുന്നു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും, COVID-19 പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് DHA അറിയിപ്പിൽ പറയുന്നു.
അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ PCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി SEHA സെപ്റ്റംബർ 10-നു അറിയിച്ചിരുന്നു.