2022 നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നീ റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 നവംബർ 8-ന് രാത്രിയാണ് RTA ഇക്കാര്യം അറിയിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫുഡ് മാനുഫാക്ച്ചറിംഗ് ട്രേഡ് ഷോയുമായി ബന്ധപ്പെട്ടാണ് ഈ അറിയിപ്പ്. ഇതിനാൽ ഈ റോഡുകളിൽ സഞ്ചരിക്കുന്നവരുടെ യാത്രകൾക്ക് കാലതാമസം നേരിടാനിടയുണ്ടെന്ന് RTA ചൂണ്ടിക്കാട്ടി.