പുതുവർഷം: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

GCC News

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 29-നാണ് RTA ഇക്കാര്യം അറിയിച്ചത്.

RTA സേവനകേന്ദ്രങ്ങൾ:

RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2026 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2026 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.

എന്നാൽ RTA ആസ്ഥാനത്തും, അൽ ബർഷ, അൽ തവർ, അൽ കിഫാഫ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

ദുബായ് മെട്രോ:

ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 2025 ഡിസംബർ 31-ന് രാവിലെ 5 മണി മുതൽ 2026 ജനുവരി 1-ന് അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നതാണ്.

ദുബായ് ട്രാം:

2025 ഡിസംബർ 31-ന് രാവിലെ 6 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2026 ജനുവരി 1-ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.

പാർക്കിംഗ്:

പുതുവർഷവുമായി ബന്ധപ്പെട്ട് 2026 ജനുവരി 1, വ്യാഴാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്. 2026 ജനുവരി 1-ന് ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ, അൽ ഖൈൽ ഗേറ്റ് N-365 എന്നിവ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും.