2023-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 ജൂൺ 25-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ജൂൺ 27 മുതൽ ജൂൺ 30 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 2– രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
ഗ്രീൻ ലൈൻ
- ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 2– രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
- ജൂൺ 26 മുതൽ 30വരെ, ജൂലൈ 1 – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 2– രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ
ബസ് സ്റ്റേഷനുകളുടെ പ്രവർത്തന സമയം
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 4.30 മുതൽ രാത്രി 12.30 മണി വരെ.
- വെള്ളിയാഴ്ച – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ശനി, ഞായർ – രാവിലെ 6 മുതൽ രാത്രി 1.00 മണി വരെ.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.