ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ ജൂൺ 4 മുതൽ മൂന്ന് ദിവസത്തേക്ക് റോഡ് ഗതാഗതം തടസപ്പെടുമെന്ന് RTA

UAE

ദുബായ് – അൽ ഐൻ റോഡിലൂടെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2021 ജൂൺ 4, വെള്ളിയാഴ്ച്ച 12:00 am മുതൽ ജൂൺ 6, ഞായറാഴ്ച്ച 6:00 am വരെയാണ് ഈ നിയന്ത്രണമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ഷാർജയിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുന്നവർക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ജൂൺ 3-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

അബുദാബിയിൽ നിന്ന് എമിറേറ്റ്സ് റോഡിലൂടെ വരുന്നവർക്ക്, എമിറേറ്റ്സ് റോഡിലെ ദുബായിലേക്കുള്ള ഇന്റർചേഞ്ചിലെ ലിങ്ക് പാത ഇതോടൊപ്പം അടച്ചിടുമെന്നും RTA കൂട്ടിച്ചേർത്തു. ജൂൺ 4, വെള്ളിയാഴ്ച്ച 12:00 am മുതൽ ജൂൺ 6, ഞായറാഴ്ച്ച 6:00 am വരെയാണ് ഈ നിയന്ത്രണം. ഡ്രൈവർമാരോട് ഈ പ്രദേശത്തെ പ്രത്യേക റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, യാത്രകൾക്കായി ഇതരമാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താനും RTA നിർദ്ദേശിച്ചിട്ടുണ്ട്.

RTA

ഡ്രൈവർമാർക്ക് ഉപയോഗിക്കാവുന്ന ഇതരമാർഗ്ഗങ്ങൾ അടയാളപ്പെടുത്തിയ ഒരു റോഡ്മാപ്പ് RTA ഈ അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്.