ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 5-ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.
تزامناً مع بدء تنفيذ أعمال الخط الأزرق لمترو دبي، تعلن #هيئة_الطرق_والمواصلات عن تنفيذ تحويله مرورية عبر إغلاق الطريق المؤدي إلى الموقف متعدد الطوابق في محطة سنتربوينت من جهة شارع المطار. ننصح السائقين باتباع اللوحات الإرشادية للوصول إلى المحطة. يرجى التخطيط لرحلاتكم مسبقاً… pic.twitter.com/XwSpqVpoGw
— RTA (@rta_dubai) September 5, 2025
ഈ അറിയിപ്പ് പ്രകാരം എയർപോർട്ട് റോഡിൽ നിന്ന് സെന്റർപോയിന്റ് സ്റ്റേഷനിലെ മൾട്ടി-സ്റ്റോറി പാർക്കിംഗ് സംവിധാനത്തിലേക്കുള്ള റോഡ് അടച്ചിടുന്നതും ഗതാഗതം ഭാഗികമായി വഴിതിരിച്ച് വിടുന്നതുമാണ്.
ഈ കാർ പാർക്കിന്റെ പടിഞ്ഞാറു ഭാഗത്തേക്കാണ് ഗതാഗതം ഭാഗികമായി വഴിതിരിച്ച് വിടുന്നത്. 49C സ്ട്രീറ്റിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊണ്ട് ഈ പാർക്കിങ്ങിലേക്കെത്താവുന്നതാണ്.
ഈ മേഖലയിൽ നൽകിയിട്ടുള്ള അടയാള ബോർഡുകൾ ശ്രദ്ധിക്കണമെന്ന് RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

