ദുബായ് മെട്രോ ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഗതാഗത നിയന്ത്രണം

UAE

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 5-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായ് മെട്രോ ക്രീക്ക് സ്റ്റേഷൻ പരിസരങ്ങളിൽ ഗതാഗതം ഭാഗികമായി വഴിതിരിച്ച് വിടുന്നതാണ്. ഈ മേഖലയിൽ നൽകിയിട്ടുള്ള അടയാള ബോർഡുകൾ ശ്രദ്ധിക്കണമെന്ന് RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.