ദുബായ്: പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി RTA

GCC News

എമിറേറ്റിലെ പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഓഗസ്റ്റ് 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ ഏതാണ്ട് 27 വിദ്യാലയങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. താഴെ പറയുന്ന സ്‌കൂൾ സോണുകളിലാണ് ഈ നടപടികൾ പൂർത്തിയാക്കിയത്:

  • അൽ വർഖ 1.
  • അൽ വർഖ 3.
  • അൽ വർഖ 4.
  • അൽ സഫ 1.
  • അൽ ബർഷ 1.
  • അൽ ഗർഹൂദ്.
  • അൽ മിസാർ 1.
  • അൽ മിസാർ 4.
  • അൽ ഖുസൈസ്.
  • അൽ ബർഷ സൗത്ത്.