ദുബായ്: 2 ഇന്റർസിറ്റി ബസ് സർവീസുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തി

UAE

പുതുവർഷവേളയിൽ യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളുടെ പ്രവർത്തനക്രമത്തിൽ താത്‌കാലിക മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 29, വെള്ളിയാഴ്ച്ച മുതൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച വരെ താഴെ പറയുന്ന രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതാണ്:

  • റൂട്ട് E100 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ (സാധാരണയായി ഈ ബസ് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നാണ് സർവീസ് നടത്തുന്നത്) മുതൽ അബുദാബി വരെ.
  • റൂട്ട് E102 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ മുസഫ ഷാബിയ ബസ് സ്റ്റേഷൻ വരെ.