ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

UAE

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ഫെറിയുടെ മൂന്ന് ലൈനുകളിലെ പ്രവർത്തന സമയക്രമങ്ങളിൽ വരുത്തുന്ന ഈ മാറ്റം 2021 ജൂലൈ 25 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ഫെറി സേവനങ്ങൾ കൂടുതൽ സുഗമമായി നൽകുന്നതിനും, ദുബായ് ഫെറിയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനുമായാണ് ഈ തീരുമാനമെന്ന് RTA വ്യക്തമാക്കി. താഴെ പറയുന്ന രീതിയിലാണ് ദുബായ് ഫെറിയുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്:

  • ലൈൻ FR1 (മറീന മാൾ – ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ) – രാവിലെ 11 മണി, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 6.30 എന്നീ സമയങ്ങളിൽ ഉണ്ടായിരുന്ന സർവീസിന് പകരം ദിനവും ഈ ലൈൻ വൈകീട്ട് 5.15-ന് സർവീസ് നടത്തുന്നതാണ്.
  • ലൈൻ FR3 (അൽ ഗുബൈബയിൽ നിന്നുള്ള ടൂറിസ്റ്റ് സർവീസ്) – വൈകീട്ട് 5 മണിക്ക് ഉണ്ടായിരുന്ന സർവീസിന് പകരം ദിനവും ഈ ലൈൻ വൈകീട്ട് 4-ന് സർവീസ് നടത്തുന്നതാണ്.
  • ലൈൻ FR4 (മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് സർവീസ്) – വൈകീട്ട് 3 മണി, 5 മണി എന്നീ സമയങ്ങളിൽ ഉണ്ടായിരുന്ന സർവീസിന് പകരം ദിനവും ഈ ലൈൻ വൈകീട്ട് 4 മണിക്കും, 7:30-നും സർവീസ് നടത്തുന്നതാണ്.