യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ഹെൽത്ത് പ്രദർശന വേദി സന്ദർശിച്ചു. 2025 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Mohammed bin Rashid visits Arab Health 2025, at the Dubai World Trade Centre. pic.twitter.com/uSINaWdJaq
— Dubai Media Office (@DXBMediaOffice) January 29, 2025
ആരോഗ്യപരിചരണ മേഖലയിലെ നിക്ഷേപങ്ങൾ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണെന്ന് ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യകൾ, അതിനൂതന ആശയങ്ങൾ എന്നിവ കൂടുതൽ മികച്ചതും, കാര്യക്ഷമവും, ഉൾകൊള്ളുന്നതുമായ ആരോഗ്യ പരിചരണ സംവിധാനങ്ങളിലേക്ക് വഴിതെളിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന നിലവാരം പുലർത്തുന്ന വികസിതമായ ഒരു ആരോഗ്യ പരിചരണ സംവിധാനം ഒരുക്കുന്നതിൽ യു എ ഇ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവൻ നിവാസികളുടെയും ജീവിതനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള അത്യന്താധുനികമായ ദർശനങ്ങളുടെ ഭാഗമാണ് ഈ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-ന് ആരംഭിച്ചിരുന്നു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അറബ് ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2025 ജനുവരി 30-ന് അവസാനിക്കും.
180 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പരിചരണമേഖലയിലെ 3000-ത്തിലധികം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
Cover Image: Dubai Media Office.