മുഹമ്മദ് ബിൻ റാഷിദ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 സന്ദർശിച്ചു

featured GCC News

നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 സന്ദർശിച്ചു.

2024 ജൂലൈ 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്സ് ചെയർമാനും, എമിരേറ്റ്സ് എയർലൈൻ സി ഇ ഓയുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം സന്ദർശനവേളയിൽ അദ്ദേഹത്തെ അനുഗമിച്ചു.

Source: Dubai Media Office.

ടെർമിനൽ 3-ലെ വികസനപ്രവർത്തനങ്ങൾ, യാത്രികർക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, യാത്രാ നടപടിക്രമങ്ങൾ തുടങ്ങിയവ ദുബായ് ഭരണാധികാരി അവലോകനം ചെയ്തു.

Source: Dubai Media Office.

“ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. ഈ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ നൽകുന്നതിന് ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ലോകനിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ ഒരുക്കുന്നതിനുള്ള പരിശ്രമം ഞങ്ങൾ എന്നും തുടരുന്നു.”, ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.