സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായ ‘റെയിൽ ബസ്’ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അവതരിപ്പിച്ചു.
RAILBUS, a sustainable mass transit solution powered by solar energy, is being showcased at the Roads and Transport Authority (RTA) stand at the World Governments Summit pic.twitter.com/zh2luZciKz
— Dubai Media Office (@DXBMediaOffice) February 10, 2025
ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലെ RTA പവലിയനിലാണ് റെയിൽ ബസ് അവതരിപ്പിച്ചത്.
ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുന്ന റെയിൽ ബസിൽ ഒരേ സമയം നാല്പത് പേർക്ക് യാത്ര ചെയ്യാനാകുന്നതാണ്.
റെയിൽവേ ലൈനിലൂടെ സഞ്ചരിക്കുന്ന ഒരു റെയിൽ കാറിന്റെ രൂപത്തിലാണ് ‘റെയിൽ ബസ്’ പദ്ധതി ഒരുക്കുന്നത്.
Cover Image: Dubai Media Office.