ദുബായ് സമ്മർ സർപ്രൈസസ് ജൂൺ 27-ന് ആരംഭിക്കും

featured GCC News

ഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2025 ജൂൺ 27-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. 2025 ജൂൺ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് 2025 ജൂൺ 27 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ട് നിൽക്കും.

66 ദിവസം നീണ്ട് നിൽക്കുന്ന ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് പ്രോഗ്രാം സന്ദർശകർക്കും, നിവാസികൾക്കും ഷോപ്പിംഗ്, ഡൈനിങ്ങ് അനുഭവങ്ങൾക്കൊപ്പം, തത്സമയ സംഗീത, വിനോദ പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നു.