ദുബായ്: ജുമേയ്‌റയിലെ സൈക്ലിംഗ് പാതകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സ്വയം പ്രവർത്തിക്കുന്ന വാഹനം ഉപയോഗിക്കുന്നു

featured UAE

ജുമേയ്‌റ ബീച്ചിനരികിലെ സൈക്ലിംഗ് പാതകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി ഒരു സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

2023 ഒക്ടോബർ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഉം സുഖേയിം ബീച്ചിലെ സൈക്ലിംഗ് പാതകളിലും ഈ വാഹനം ഉപയോഗിച്ചുള്ള പരീക്ഷണം നടത്തുന്നുണ്ട്.

ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ മാലിന്യ നിർമാർജ്ജനം കൂടുതൽ ഫലപ്രദമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. മനുഷ്യരുടെ ഭാഗത്ത് നിന്നുള്ള നിയന്ത്രണം തീർത്തും ഒഴിവാക്കിക്കൊണ്ട് പൂർണ്ണമായും സ്വയമായി പ്രവർത്തിക്കുന്നതാണ് ഈ ഇലക്ട്രിക് വാഹനം.

മറ്റു വാഹനങ്ങൾ, കാൽനടയാത്രികർ തുടങ്ങിയവയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള വിവിധ സെൻസറുകൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ എട്ട് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയുന്ന ഈ വാഹനം മണിക്കൂറിൽ നാല്പത് കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക.

Cover Image: Screengrab from video by Dubai Media Office.