ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച പുതിയ നിയമം ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു.
2024 മാർച്ച് 7-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ സ്പെഷ്യൽ ഡവലപ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഈ നിയമം ബാധകമാണ്.
എന്നാൽ ഈ നിയമത്തിൽ നിന്ന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള വിദേശ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ വാർഷിക ടാക്സിൽ നിന്ന് ഈ നികുതി വിഹിതം ഒഴിവാക്കുന്നതാണ്.
WAM