ദുബായ്: എമിറേറ്റിലെ വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്താൻ തീരുമാനം

GCC News

ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച പുതിയ നിയമം ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു.

2024 മാർച്ച് 7-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ സ്പെഷ്യൽ ഡവലപ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഈ നിയമം ബാധകമാണ്.

എന്നാൽ ഈ നിയമത്തിൽ നിന്ന് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള വിദേശ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ വാർഷിക ടാക്സിൽ നിന്ന് ഈ നികുതി വിഹിതം ഒഴിവാക്കുന്നതാണ്.