ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കുമെന്ന് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിക്ഷേപവും സാമ്പത്തിക അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ദുബായിയുടെ നയങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം. ഇത് ദുബായ് സാമ്പത്തിക അജണ്ടയായ D33 മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നു.
ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഏറ്റവും വലിയ വിപണി സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പങ്കാളിത്ത കരാറിൽ ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായവും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രിയും ഒപ്പുവച്ചു.
WAM