ദുബായ് ട്രാം: സമയക്രമം സംബന്ധിച്ച RTA അറിയിപ്പ്

UAE

ദുബായ് ട്രാമിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 ജൂൺ 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായ് ട്രാം പ്രവർത്തന സമയം താഴെ പറയുന്ന രീതിയിലാണ്:

  • തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ – രാവിലെ 6 മണിമുതൽ രാത്രി 1 മണിവരെ.
  • ഞായറാഴ്ച – രാവിലെ 9 മണിമുതൽ രാത്രി 1 മണിവരെ.

പാം ജുമേയ്‌റ, ദുബായ് മറീന, നോളജ് വില്ലേജ് തുടങ്ങിയ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ദുബായ് ട്രാം ഉപയോഗപ്പെടുത്താവുന്നതാണ്.

Cover Image: WAM.