മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായുള്ള ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ضمن مخرجات اللجنة التوجيهية للحفاظ على المظهر الحضاري لمدينة دبي، توظّف بلدية دبي كاميرات مدعومة بالذكاء الاصطناعي لرصد السلوكيات المرتبطة برمي النفايات خارج الحاويات، ومتابعة نظافة المدينة. pic.twitter.com/R6O6BKcpA7
— Dubai Civility Committee (@dubaicivility) January 7, 2026
ദുബായ് സിവിലിറ്റി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുഇടങ്ങളിലെ ശുചിത്വം തത്സമയം നിരീക്ഷിക്കുന്നതിനും, അതിവേഗത്തിൽ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് മുനിസിപ്പാലിറ്റി പരീക്ഷണാടിസ്ഥാനത്തിൽ ഈ സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

ഈ സ്മാർട്ട് ക്യാമറ സംവിധാനം ഉപയോഗിച്ച് കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 500 ദിർഹം വരെ പിഴ ചുമത്തുന്നതിനും സാധിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

എമിറേറ്റിലെ ‘സ്മാർട്ട് വേസ്റ്റ് മാനേജ്മന്റ്’ സംവിധാനത്തിന്റെ ഭാഗമായാണ് ഈ ഈ സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണഘട്ടത്തിൽ എമിറേറ്റിലെ നിരവധി മാലിന്യ ശേഖരണ വാഹനങ്ങളിൽ പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ നിരീക്ഷണ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ വിവിധ റോഡുകൾ, പാർപ്പിടമേഖലകൾ, പൊതുഇടങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനും, ഇത്തരം ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്യുന്നതിലൂടെ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ഉടൻ തന്നെ കണ്ടെത്തുന്നതിനും, അവയ്ക്കെതിരെ വേഗത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നതിനും സാധിക്കുന്നതാണ്.
Cover Image: Screen grab from video by @dubaicivility.

