2025 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 3.6 ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai International Airport is set to welcome over 3.6 million guests during the back-to-school peak between 13 and 25 August 2025, with daily averages reaching 280,000. The busiest day is forecast to be Friday, 15 August, when traffic is expected to exceed 290,000. pic.twitter.com/WCG7b96S7K
— Dubai Media Office (@DXBMediaOffice) August 13, 2025
വേനലവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ ഈ ദിനങ്ങളിൽ ദുബായ് എയർപോർട്ടിൽ യാത്രികരുടെ അസാധാരണമായവിധത്തിലുള്ള തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രതിദിനം 280,000 യാത്രികർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

