2025-ൽ 95.2 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai International (DXB) welcomes over 95 million guests in 2025, up 3.1% year on year, marking the busiest year in the airport’s history and the highest annual international passenger traffic ever recorded by any airport. Annual total flight movements reach 454,000, a rise of… pic.twitter.com/ozmDTwDIHe
— Dubai Media Office (@DXBMediaOffice) February 11, 2026
2024-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രികരുടെ എണ്ണമാണ് 2025-ൽ രേഖപ്പെടുത്തിയത്.
ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം, വർഷം എന്നീ റെക്കോർഡുകളാണ് 2025-ൽ DXB രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബർ DXB-യുടെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു.
8.7 ദശലക്ഷം സന്ദർശകരാണ് 2025 ഡിസംബറിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചത്. 2025-ലെ നാലാം പാദവും എക്കാലത്തെയും ഏറ്റവും തിരക്കേറിയതായിരുന്നു.
Cover Image: Dubai Media Office.

