അബുദാബി: മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിക്കുന്നതായി EAD

featured GCC News

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2026 ഫെബ്രുവരി 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

“ഹംദാൻ ബിൻ സായിദ്: ദി വേൾഡ്‌സ് റിച്ചസ്റ്റ് സീസ്” എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന മത്സ്യ സാന്ദ്രത കൈവരിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് അബുദാബിയിലെ മത്സ്യസമ്പത്ത് ഗണ്യമായി വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

യു എ ഇയുടെ ദേശീയ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.