അൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ബൂബി ഇനത്തിൽ പെടുന്ന ഏറ്റവും ചെറുതും അപൂർവമായി മാത്രം കണ്ട് വരുന്നതുമായ ഈ പക്ഷിയെ അൽ ദഫ്‌റ മേഖലയിലെ ഖാർനൈൻ ഐലൻഡിൽ നിന്നാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് EAD നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ.
ഇതോടെ എമിറേറ്റിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 426-ലെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലും, ദ്വീപുകളിലും റെഡ് ഫൂട്ടഡ് ബൂബി പക്ഷികളെ സാധാരണയായി കണ്ട് വരാറുണ്ടെങ്കിലും അറേബ്യൻ ഗൾഫ് മേഖലയിൽ ഈ പക്ഷികളെ വളരെ അപൂർവമായി മാത്രമാണ് കണ്ട് വരുന്നത്.
Cover Image: Abu Dhabi Media Office.