യു എ ഇ: അൽ ബത്താഹ്‌ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

UAE

ഷാർജ എമിറേറ്റിലെ അൽ ബത്താഹ്‌ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. 2022 ജൂൺ 18, ശനിയാഴ്ച വൈകീട്ടാണ് NCM ഇക്കാര്യം അറിയിച്ചത്.

റിക്‌ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2022 ജൂൺ 18-ന് വൈകീട്ട് 3:27-നാണ് രേഖപ്പെടുത്തിയത്.