ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇക്വഡോറും നെതർലൻഡ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ കോഡി ഗാക്പോ നേടിയ ഗോളിലൂടെ നെതർലൻഡ്സ് ലീഡ് നേടി.

ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഇക്വഡോർ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഇക്വഡോർ നാല്പത്തൊമ്പതാം മിനിറ്റിൽ എന്നർ വലൻസിയ നേടിയ ഗോളിൽ സമനില പിടിച്ചു.

നിലവിൽ ഗ്രൂപ്പ് എയിൽ നെതർലൻഡ്സിനും, ഇക്വഡോറിനും നാല് പോയിന്റ് വീതമുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെനഗൽ ഖത്തറിനെ പരാജയപ്പെടുത്തിയതോടെ സെനഗൽ മൂന്ന് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനം നേടി.
Cover Image: Netherlands National Football Team.