ദുബായ്: ഗ്ലോബൽ വില്ലേജിലെ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന് വന്നിരുന്ന ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു.

2024 ഡിസംബർ 4-ന് നടന്ന പ്രത്യേക പരിപാടികളോടെയാണ് ഗ്ലോബൽ വില്ലേജിലെ ഈദ് അൽ എത്തിഹാദ് ആഘോഷങ്ങൾ സമാപിച്ചത്.

Source: Global Village.

നവംബർ 30 മുതൽ ഡിസംബർ 4 വരെയാണ് ഗ്ലോബൽ വില്ലേജിൽ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Source: Global Village.

ഇതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ യു എ ഇ ദേശീയപതാകയുടെ നിറങ്ങളിലുള്ള പ്രത്യേക ദീപക്കാഴ്ചകളും, അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

Source: Global Village.

ഈദ് അൽ എത്തിഹാദ് ആഘോഷങ്ങളുടെ മുഴുവൻ ആവേശവും സന്ദർശകരിലേക്ക് പകർന്ന് നൽകുന്ന രീതിയിലുള്ള പരിപാടികളും, അലങ്കാരങ്ങളും, മായികക്കാഴ്ചകളുമാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി 600 ഡ്രോണുകൾ അണിനിരന്ന പ്രത്യേക ‘സായിദ് ആൻഡ് റാഷിദ്’ ഡ്രോൺ ഷോ ഏറെ ശ്രദ്ധേയമായി.