യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Global Village is set to welcome guests for a vibrant celebration of the UAE’s 54th Eid Al Etihad from 27 November to 3 December 2025, held under the theme “United”. pic.twitter.com/33RI1Hfm2X
— Dubai Media Office (@DXBMediaOffice) November 10, 2025
2025 നവംബർ 27 മുതൽ ഡിസംബർ 3 വരെയാണ് ഗ്ലോബൽ വില്ലേജിൽ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ‘യുണൈറ്റഡ്’ എന്ന ആശയത്തിലൂന്നിയാണ് ഈ ആഘോഷപരിപാടികൾ ഒരുക്കുന്നത്.
ഈദ് അൽ എത്തിഹാദ് ആഘോഷങ്ങളുടെ മുഴുവൻ ആവേശവും സന്ദർശകരിലേക്ക് പകർന്ന് നൽകുന്ന രീതിയിലുള്ള പരിപാടികളും, അലങ്കാരങ്ങളും, മായികക്കാഴ്ചകളുമാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്നത്.
Cover Image: Dubai Media Office.

