യു എ ഇ: ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ ഫിത്ർ മെയ് 2-ന്

featured GCC News

യു എ ഇയിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ 30-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021 ഏപ്രിൽ 30 ശനിയാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, മെയ് 1, ഞായറാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്. മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി യു എ ഇ മൂൺ സൈറ്റിംഗ് കമ്മിറ്റി ശനിയാഴ്ച ഒത്ത്ചേർന്നിരുന്നു.