ജിസിസി മേഖലയിൽ ചാർട്ടർ വിമാനസർവീസ് നൽകുന്നതിനായുള്ള ഒരു ഓൺ-ഡിമാൻഡ് പ്രാദേശിക ചാർട്ടർ സേവനം ആരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഉപഭോക്താക്കൾക്ക് ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (DWC) ജിസിസി മേഖലയിൽ സൗകര്യപ്രദവും, സ്വകാര്യത ഉറപ്പ് നൽകുന്നതുമായ ചെറു വിമാനയാത്രകൾ നടത്തുന്നതിന് ഈ സേവനം പ്രയോജനപ്രദമാണെന്ന് എമിറേറ്റ്സ് അറിയിച്ചു. ഫെനോം 100 ട്വിൻ-എഞ്ചിൻ വിമാനമാണ് ഈ ചാർട്ടർ സേവനങ്ങൾക്കായി എമിറേറ്റ്സ് ഉപയോഗിക്കുന്നത്.
Cover Image: Dubai Media Office.